2012 ൽ ഇറങ്ങിയ The Body ക്കു ശേഷം Oriol Paulo സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് The Invisible Guest.പ്രേക്ഷകരെ ഉടനീളം വീർപ്പുമുട്ടിച്ചു അമ്പരിപ്പിക്കുന്നതിൽ സമർത്ഥനായ പൗലോ,, സത്യസന്ധത, നീതി, അഹങ്കാരം, ശക്തമായ ആളുകൾ ജീവിതത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിൽ പ്രതികരിക്കുന്നത് പോലെയുള്ള വിഷയങ്ങളിൽ അതിയായ താൽപര്യമുള്ള ആളാണ്..
Genre - Crime, Mystery, Thriller
വളരെ ചുരുങ്ങിയ കഥാപത്രങ്ങളെ വെച് തീവ്രതയും ഉള്ളതും അത്യന്തം സ്തോപജനകമായ സിനിമകൾ സ്പാനിഷിൽ ധാരാളമുണ്ട്. ആ ലിസ്റ്റിലേക് ചേർക്കാവുന്ന മറ്റൊരു മികച്ച സിനിമയാണ് The Invisible Guest.
ഒരു അജ്ഞതന്റെ ഭീഷണിയെ തുടർന്ന് അഡ്രിയനും തന്റെ രഹസ്യകാമുകിയായ ലോറയും, അയാൾ പറഞ്ഞ ഹോട്ടലിൽ മുറിയെടുക്കുന്നു. അതൊരു ട്രാപ് ആയിരുന്നുവെന്നു മനസിലാക്കി ഇരുവരും പുറത്തുകടക്കാൻ ശ്രെമിക്കുമ്പോൾ അഡ്രിയനെ ആരോ പിന്നിൽ നിന്ന് ആക്രമിച്ചു ബോധരഹിതനാക്കിയ ശേഷം, ലോറയെ കൊല്ലുകയും ചെയ്യുന്നു. അകത്തു നിന്നു പൂട്ടിയിട്ട മുറിയിൽ നിന്നും പുറത്തേക്കു പോകുവാനുള്ള ഒരു വാതിലും തുറക്കാത്ത നിലയിലും തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെയും അജ്ഞാതൻ കടന്നു കളയുന്നു..
സാഹചര്യ തെളിവുകൾ അഡ്രിയന് എതിരായതോടെ അയാൾ കുറ്റക്കാരനാക്കപ്പെടുന്നു
ഈ അടുത്തു കണ്ട ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നു