തായ് horror സിനിമകളിലെ ഏറ്റവും വലിയ ഹിറ്റുകളായ Alone , ഷട്ടർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ Banjong സംവിധാനം ചെയ്ത് 2013 ൽ ഇറങ്ങിയ ഒരു goofbal റൊമാന്റിക് ഹൊറർ കോമഡിയാണ് "Pee Mak"... തായ്‌ലൻഡിലെ Mae Nak Phra Kanong എന്ന പ്രശസ്തമായ നാടോടി കഥയെ അടിസ്ഥാനമാക്കി അകാലികവും വിദൂഷകത്വ മാതൃകയിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഏകദേശം ഒരു നൂറ്റാണ്ടു മുൻപ് Rattanakosin രാജവംശ കാലഘട്ടത്തിൽ നടക്കുന്ന ഒരു യുദ്ധത്തിനു പോകുന്നതിനായി പീ മാക് എന്ന യുവാവ് തന്റെ ഗർഭിണിയായ ഭാര്യ "നാക്"നെ വീട്ടിൽ ഉപേക്ഷിച്ചു പോകേണ്ടതായി വരുന്നു.. യുദ്ധത്തിൽ സാരമായ പരിക്കേൽക്കുന്ന പീ മാക്, തനിക് വേണ്ടി കാത്തിരിക്കുന്ന തന്റെ അതി സുന്ദരിയായ ഭാര്യയെയും കുഞ്ഞിനേയും കാണാൻ വീട്ടിൽ തിരിച്ചെത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. യുദ്ധത്തിൽ നിന്ന് രക്ഷപെട്ട മാക് തന്റെ വീട്ടിലേക്കുള്ള മടക്കയാത്രയിൽ തന്റെ നാല് കൂട്ടുകാരെയും (ടെർ, പൗക്, ഷിൻ, എയ്) കൂട്ടുന്നു. അക്ഷരാർത്ഥത്തിൽ 5 പേരും തിരുമണ്ടന്മാരാണ്. നാട്ടിൽ എത്തിയ ശേഷം പീ മാക്, കൂട്ടുകാരെ തന്റെ വീടിനു എതിർവശത്തുള്ള അക്കരയിലെ വീട്ടിൽ പാർപ്പിക്കുന്നു..
പിറ്റേന്ന് ചന്തയിൽ പോകുമ്പോൾ നാട്ടുകാരെല്ലാവരും പീ മാക്നെ കണ്ടതും
ഒരുപോലെ ഭയക്കുന്നു, മാക്ന്റെ ഭാര്യ ഒരു പ്രേതമാണെന്നു അവരെല്ലാവരും
വിശ്വസിക്കുന്നു. ഇത് കേട്ടതും സത്യാവസ്ഥ എന്താണെന്നു മനസിലാക്കാൻ
കൂട്ടുകാർ തീരുമാനിക്കുന്നു. അവരുടെ സംശയം ധൃടമാക്കുന്ന വിധത്തിൽ പീ
മാക്ന്റെ വീടിനു പുറകിൽ നിന്നും യുവതിയുടെ ശവശരീരം കണ്ടെത്തുന്നു, അത്
"നാക്"ന്റേതായിരിക്കുമോ എന്ന് കൂട്ടുകാർ സംശയിക്കുകയും പീ മാക്
അപകടത്തിലേക്കാണോ ചെന്ന് പെട്ടതെന്നു ഭയക്കുകയും ചെയ്യുന്നു. പഴയ കാല
രീതിപ്രകാരം ഒരാൾ തന്റെ കാലിനടിയിലൂടെ മറ്റൊരാളെ നോക്കിയാൽ പ്രേതമാണോ എന്ന്
തിരിച്ചറിയാൻ സാധിക്കും എന്നൊരു വിശ്വാസമുണ്ട്. വീടിനു പുറകിൽ കുഴിച്ചിട്ട
ശവ ശരീത്തിനു പിറകിലെ നിഗൂഢതക്കും, നാട്ടുകാരുടെ ഭയത്തിനും, നാക്നെ
പറ്റിയുള്ള തങ്ങളുടെ സംശയങ്ങൾക്കും പുറകിലെ സത്യാവസ്ഥ ഹാസ്യവും പ്രണയവും
ഇടകലർത്തി അവതരിപ്പിച്ച ചിത്രമാണിത്.
ഈ അടുത്തൊന്നും ഒരു സിനിമ കണ്ടു ഇത്രയധികം മനസുവിട്ടു ചിരിച്ചിട്ടില്ല..
Ps : മികച്ച രീതിയിൽ ആസ്വദിക്കുവാൻ കഴിവതും മലയാളം സബ്‌ടൈറ്റിലോടു കൂടി കാണാൻ ശ്രെമിക്കുക്ക..
GET THE MOVIE
MALAYALAM SUBTITLE
ഈ അടുത്തൊന്നും ഒരു സിനിമ കണ്ടു ഇത്രയധികം മനസുവിട്ടു ചിരിച്ചിട്ടില്ല..
Ps : മികച്ച രീതിയിൽ ആസ്വദിക്കുവാൻ കഴിവതും മലയാളം സബ്‌ടൈറ്റിലോടു കൂടി കാണാൻ ശ്രെമിക്കുക്ക..
GET THE MOVIE
MALAYALAM SUBTITLE
No comments:
Post a Comment